Fri. Mar 29th, 2024

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിന് പിടിയിലായ മോണ്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ മോഹന്‍ ലാലിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. അടുത്തയാഴ്ച നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. അടുത്തയാഴ്ച ഇ ഡി കൊച്ചി മേഖലാ ഓഫീസിലാണ്‌ ഹാജരാകേണ്ടത്‌.

മോണ്‍സൺ മാവുങ്കലിന്റെ മ്യൂസിയം മോഹന്‍ലാല്‍ സന്ദര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടുന്നതിനാണ് ഇ ഡി മോഹന്‍ ലാലിനെ വിളിപ്പിച്ചിരിക്കുന്നത്. മോന്‍സണ്‍ കേസ് കൂടാതെ മറ്റൊരു കേസിലും മോഹന്‍ലാലിന്‍റെ മൊഴിയെടുക്കും എന്ന് സൂചനയുണ്ട്. ഇത് ഏത് കേസാണ് എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല.

അമൂല്യമായ പല പുരാവസ്തുക്കളും കയ്യിലുണ്ടെന്ന് അവകാശപ്പെട്ടാണ് മോൺസണ്‍ മാവുങ്കല്‍ കോടികളുടെ തട്ടിപ്പ് നടത്തിയത്. യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസിന് ലഭിച്ച മുപ്പത് വെള്ളിക്കാശുകളില്‍ രണ്ടെണ്ണവും ശബരിമലയിലെ താളിയോലയും ടിപ്പു സുല്‍ത്താന്റെ സിംഹാസനവും ബൈബിളില്‍ പറയുന്ന മോശയുടെ അംശവടിയും അടക്കം കയ്യിലുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു തട്ടിപ്പുകൾ.

BEST SELLERS