Fri. Mar 29th, 2024

കൊച്ചി: തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ കെ പി സി സി പ്രസിഡണ്ട് സുധാകരന് അധികാരമില്ലെന്ന് കെ വി തോമസ്. വിവരം തന്നെ അറിയിച്ചിട്ടില്ല. എ ഐ സി സിയാണ് പുറത്താക്കിയ വിവരം അറിയിക്കേണ്ടതെന്നും കെ വി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇത്തരം ഔദ്യോഗിക കാര്യങ്ങള്‍ ഇ മെയില്‍ മുഖാന്തരമാണ് അറിയിക്കേണ്ടത്. എന്നാല്‍ അത് സംബന്ധിച്ച് ഇ മെയിലോ കത്തോ, ഒന്നും തനിക്ക് വന്നിട്ടില്ല. തന്നെ പുറത്താക്കിയ കാര്യമറിയിക്കാന്‍ ഫോണില്‍ വിളിച്ചെന്ന് പറയുന്നുണ്ട്. പക്ഷേ എനിക്കങ്ങനെ ഒരു കോള്‍ വന്നിട്ടില്ല. അവര്‍ മറ്റാരെയെങ്കിലും നമ്പര്‍ മാറി വിളിച്ചിരിക്കാം.

കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പില്‍ നിന്നേ തന്നെ ഒഴിവാക്കാന്‍ കഴിയൂ. കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ നിന്ന് മാറ്റാനാകില്ല. മറ്റൊരു പാര്‍ട്ടിയിലേക്കുമില്ല. ജനങ്ങള്‍ക്കൊപ്പവും വികസനത്തിനൊപ്പവും സ്വതന്ത്രനായി നില്‍ക്കും.

രാജസ്ഥാനില്‍ നടക്കുന്ന പാര്‍ട്ടിയുടെ ചിന്തന്‍ ശിബിരത്തിന്റെ മാനദണ്ഡം എന്താണെന്നും തോമസ് ചോദിച്ചു. വഴിയില്‍ പോണവരെയൊക്കെ അതിലേക്ക് വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് രാജ്യത്ത് അസ്ഥികൂടമായി. അതിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. കോണ്‍ഗ്രസ് എന്നുപറഞ്ഞ് ചിലര്‍ വെറുതെ നടക്കുകയാണെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.

BEST SELLERS