Sunday, August 14, 2022

Latest Posts

പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധതക്കെതിരെ തൃക്കാക്കര വിധിയെഴുതും; കഴിഞ്ഞ തവണത്തെ അബദ്ധം തൃക്കാക്കരക്കാര്‍ തിരുത്തും: മുഖ്യമന്ത്രി

കൊച്ചി: തൃക്കാക്കരയിലെ തിരഞ്ഞെടുപ്പിന് ദേശീയ മാനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 ല്‍ അധികാരത്തിലേറിയ ഇടതു ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ അംഗീകരിച്ചതിന്റെ തുടര്‍ച്ചയാണ് തുടര്‍ഭരണമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കണ്‍വണ്‍ഷന്‍ ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ വി തോമസ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. മുദ്രാവാക്യം വിളികളോടെയാണ് കെ വി തോമസിനെ കണ്‍വന്‍ഷനില്‍ സ്വീകരിച്ചത്. ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ കെ വി തോമസിനെ ഷാളണിയിച്ചു സ്വീകരിച്ചു.നാടിന്റെ വികസനത്തിനെതിരായ ശബ്ദമാണ് യു ഡി എഫിന്റേത്, പ്രതിപക്ഷം വികസനവിരുദ്ധരാണ്. യു ഡി എഫും ബി ജെ പിയും നല്ലതിനെയെല്ലാം എതിര്‍ക്കുകയാണ്.

നാടിന്റെ വികസനത്തിനായാണ് കിഫ്ബി കൊണ്ടുവന്നത്. അതിനായി പണം കണ്ടെത്തേണ്ടതുണ്ടായിരുന്നു. എന്നാല്‍ കിഫ്ബിയെക്കുറിച്ച് മലര് പൊടിക്കാരന്റെ സ്വപ്‌നം എന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്.

യു ഡി എഫ് ജനങ്ങളില്‍ നിന്നൊറ്റപ്പെടുകയാണ്.യു ഡി എഫ് എതിര്ക്കുമോ എന്ന് നോക്കിയില്ല ഇടതു സര്‍ക്കാര്‍ കാര്യങ്ങള്‍ നീക്കിയത്. ഈ പദ്ധതികള്‍ നാടിനാവിശ്യമുണ്ടോ എന്ന് നോക്കിയാണ് ചെയ്യുന്നത്. കേരളത്തിന്റ സമഗ്രമായ വികസനമാണ് ലക്ഷ്യം. സര്‍വ്വതല സ്പര്‍ശിയായ വികസനം, എല്ലാവരും വികസനത്തിന്റെ ഗുണഫഭോക്താക്കളാകണം, എല്ലാ സ്ഥലങ്ങളിലും വികസനം എത്തണം.

അസുലഭ അവസരമാണ് തൃക്കാക്കരയ്ക്ക് വന്നിരിക്കുന്നത്. കേരളം ആഗ്രഹിക്കുന്ന തരത്തില്‍ പ്രതികരിക്കാന്‍ മണ്ഡലം തയ്യാറായിരിക്കുകയാണ്. അതിന്റെ വേവലാതികള്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ പ്രകടമാണ്. ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിലും അപ്പുറം മാനമുള്ള തെരഞ്ഞെടുപ്പാണ്. 2016 ലെ തിരഞ്ഞെടുപ്പില്‍ സംഭവിച്ച അബദ്ധം ഇത്തവണ തൃക്കാക്കരക്കാര്‍ തിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യമാകെ സ്വാഗതം ചെയ്യുന്ന ഉന്നതമായ നിലപാട് ഇന്നലെ കോടതി സ്വീകരിച്ചു. അത് എല്ലാവരും സ്വാഗതം ചെയ്തു. കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും അസഹിഷ്ണുതയാണ് എന്നത് കേന്ദ്രമന്ത്രിയുടെ വാക്കുകളില്‍ പ്രകടമാണ്. ലക്ഷ്മണ രേഖ കടക്കാന്‍ പാടില്ല എന്നത് ഭീഷണിയുടെ സ്വരം. എല്ലാം തങ്ങള്‍ക്ക് വിധേയമാകണം എന്ന സമീപനം. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ചൊല്‍പ്പടിക്ക് നില്‍ക്കണം എന്ന നിലപാട്. മതനിരപേക്ഷത നിലനില്‍ക്കണം എന്ന് മഹാഭൂരിപക്ഷം ആഗ്രഹിക്കുന്നു. എന്നാല്‍ അത് തകര്‍ക്കാനാണ് കേന്ദ്രം സന്നദ്ധമാവുന്നത്. ജനങ്ങളെ വഞ്ചിക്കുന്ന രീതിയാണ് കേന്ദ്ര സര്‍ക്കാറിന്റേത്. സംഘര്‍ഷമുണ്ടാക്കി അത്യന്തം ഹീനമായി ഭാഷയില്‍ വര്‍ഗീയ വിദ്വേഷം സമൂഹത്തില്‍ പടര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നു. കാലങ്ങളായി നിലനില്‍ക്കുന്ന സ്ഥാപനങ്ങളേയും പ്രതീകങ്ങളേയും തങ്ങളുടേതാക്കി മാറ്റാനുള്ള നീക്കങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നു.
ഒറ്റപ്പെട്ട സംഭവമായല്ല, പരക്കെയാണ് ഇതെല്ലാം നടക്കുന്നത്. ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കേണ്ടിവരുന്നത് മതന്യൂനപക്ഷത്തില്‍പ്പെട്ടവരാണ്. അവരെ ലക്ഷ്യമിട്ട് അക്രമണം പദ്ധതിയിടുന്നു. ഇതിനെ പ്രോത്സാഹിപ്പിക്കാനാണ് ഭരണാധികാരികള്‍ സന്നദ്ധമാകുന്നത്. ക്രിസ്ത്യന്‍- മുസ്ലിം- ആദിവാസി- പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുന്നു. സംഘപരിവാര്‍ സ്വപ്‌നം കാണുന്ന തരത്തില്‍ രാജ്യത്തെ മാറ്റാനാണ് അവര്‍ ശ്രമിക്കുന്നത്. അവിടെ ഈ വിഭാഗങ്ങള്‍ക്ക് സ്ഥാനമില്ല.

ദേശീയ പ്രസ്താനത്തിന് നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസിന്റെ പൈതൃകം പേറുന്ന കോണ്‍ഗ്രസ് ഇത്തരം കാര്യങ്ങളില്‍ വാക്കാലെങ്കിലും നേരിടാനുള്ള ശക്തമായി നേരിടാന്‍ കഴിയാത്ത നേതൃത്വമായി ഇന്ന് കോണ്‍ഗ്രസ് മാറിയിരിക്കുന്നു. വര്‍ഗീയതെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് ഉയരാന്‍ കോണ്‍ഗ്രസിന് ആവുന്നില്ല. കഴിഞ്ഞ കുറേ കാലമായി കോണ്‍ഗ്രസ് ഈ നിലയാണ് തുടരുന്നത്. വര്‍ഗീയ നീക്കങ്ങളെ തടയാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. എന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.

BEST SELLERS
Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.