Fri. Apr 19th, 2024

തിരുവനന്തപുരം: ക്ലബ്ബ് ഹൗസിൽ സ്ത്രീകളെ അപമാനിച്ച ഇസ്ലാമിസ്റ്റുകളെ മുറിയണ്ടി എന്ന് വിളിച്ചെന്നും മതവികാര വ്രണം പൊട്ടിച്ചെന്നും ആരോപിച്ച് ഷഫീന ബീവിക്കെതിരെ വൃണകേസ്. തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് പരാതി. അൽ അമീൻ എന്നയാളാണ് വ്രണിതൻ.

യുഎയിലുള്ള കേരളാ താലിബാനികൾ മതനിന്ദാ കേസിൽ കുടുക്കി ദുബൈ ജയിലിൽ ആക്കിയ യുക്തിവാദിയായ അബ്ദുൾ ഖാദർ പുതിയങ്ങാടിയെ മോചിപ്പിക്കണെമന്നാവശ്യപ്പെട്ട് ഷഫീന നടത്തിയ ഇടപെടലുകളാണ് ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചത്. തുടർന്ന് ഷഫീനയ്‌ക്കെതിരെ ഭീകരമായ സൈബർ ആക്രമണമാണ് ക്ലബ് ഹൗസിലും മറ്റ് സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകളിലും നടന്നത്. സ്ത്രീകൾക്കതിരെ അസഭ്യവും അശ്ളീലവും പറയുന്ന ക്ലബ് ഹൗസിലെ ഇസ്ലാമിസ്റ്റുകളുടെ കുപ്രസിദ്ധ കമ്പിക്കഥ ഗ്രൂപ്പായ ഡോട്ട് കോലായി (കുത്ത് കോലായി) എന്ന ക്ലബ്ബിൽ നിരവധി റൂമുകളാണ് ഷഫീനയെ തെറിവിളിച്ചുകൊണ്ട് ഇട്ടിരുന്നത്. ക്ലബ്ബ് ഹൗസിൽ അഭിപ്രായം പറയുന്ന സ്ത്രീകളെ നിരന്തരം തെറിവിളിച്ചു റൂമുകൾ ഇടുന്ന ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ കുത്തുകോലായി എന്ന ക്ലബിനെതിരെ മുൻപും മാധ്യമങ്ങളിൽ വാർത്തവരികയും പൊലീസിൽ നിരവധി പരാതികളും ഉണ്ട്. ഇവരുടെ തെറിവിളികളിൽ പതറാതെ തിരിച്ചടിച്ചതിനാലാണ് ഷഫീനയ്‌ക്കെതിരെ ഇപ്പോൾ ഇരവാദവും വൃണ കേസുമായി ഇറങ്ങിയിരിക്കുന്നത്.

സുഖമില്ലാത്തതിനാൽ വീൽചെയറിൽ സഞ്ചരിക്കുന്ന ഷഫീനയെ ഞൊണ്ടിക്കാലിയെന്നും ഇസ്ലാമിസ്റ്റുകളുടെ സ്ത്രീകൾക്ക് നൽകുന്ന സ്വാഭാവിക വിശേഷണങ്ങളായ വെടി, വേശ്യ തുടങ്ങിയ പ്രയോഗങ്ങളും കേട്ട് സഹികെട്ടപ്പോളാണ് ഷഫീന അവരുടെ വികലാംഗത്വത്തെ തിരിച്ചും അധിക്ഷേപിച്ചതും ‘മുറിയണ്ടി’ എന്ന് വിളിച്ചതും. എന്നാൽ ഷഫീനയുടെ മുറിയണ്ടി പ്രയോഗം സോഷ്യൽമീഡിയയും ക്ലബ് ഹൗസും ഏറ്റെടുത്തതോടെ വംശീയ അധിക്ഷേപം നടത്തി, മതവികാരം വൃണപ്പെടുത്തി, അസഭ്യം വിളിക്കുന്നു തുടങ്ങിയ പരാതികളുമായി അവർ ദുബായ് പോലീസിനെ സമീപിച്ചിരുന്നെങ്കിലും കേസെടുക്കുകയുണ്ടായില്ല. തുടർന്ന് വൃണകേസുമായി കേരളാപോലീസിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ.

കേസ് നിയമപരമായി നേരിടുമെന്നും മുറിയണ്ടി എന്നത് വംശീയ അധിക്ഷേപമാകുന്നത് എങ്ങനെയെന്നും നരവംശ ശാസ്ത്രത്തിൽ അങ്ങനെ ഒരു തുമ്പില്ലാതെ ജനിക്കുന്ന വംശമുള്ളതായി അറിയില്ലെന്നും ഷഫീന ന്യൂസ് ഗിലിനോട് പറഞ്ഞു. ഹിന്ദിയിൽ ഇവരെ ‘കട്ട്വ’ എന്നാണ് വിളിക്കുന്നതെന്നും അതിൻറെ മലയാളമാണ് താൻ പറഞ്ഞതെന്നും മതനിന്ദാനിയമം നിലവിലുള്ള ദുബൈയിൽ എടുക്കാതിരുന്ന വൃണ-കേസ് കേരളത്തിൽ എടുത്ത് മൂക്കിൽ വലിക്കുമെങ്കിൽ വലിക്കട്ടെ എന്നും പൊട്ടാൻ വെമ്പിനിൽക്കുന്ന വൃണങ്ങൾ പൊട്ടിയൊലിക്കട്ടെ എന്നും ഷഫീന കൂട്ടിച്ചേർത്തു. മത രഹിത ജീവിതം നയിക്കുന്ന താൻ സ്ത്രീവിരുദ്ധരുടെ ഭീഷണിയും തെറിവിളികളും കേസുകളുമൊന്നും കൊണ്ട് പേടിക്കുന്ന ജനുസിൽപ്പെട്ടയാളല്ല എന്നും ഷഫീന പറഞ്ഞു.

BEST SELLERS