Sunday, August 14, 2022

Latest Posts

നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ വാദം തുടരുന്നതിനിടെ പ്രോസിക്യൂഷനെ വിമര്‍ശിച്ച് കോടതി. കേസില്‍ വ്യക്തമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുന്നില്ല. പ്രോസിക്യൂഷനോട് സഹതാപമുണ്ടെന്നും കോടതി പറഞ്ഞു. കോടതിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്നും വിചാരണ കോടതി ഓര്‍മപ്പെടുത്തി. ജാമ്യം റദ്ദാക്കണമെന്ന ഹരജി ഈ മാസം 19ന് വീണ്ടും പരിഗണിക്കും.

സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകള്‍ എന്തുണ്ടെന്ന് കോടതി ചോദിച്ചു.നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കരുത്. പൊതുജനാഭിപ്രായം നോക്കിയല്ല കോടതി പ്രവര്‍ത്തിക്കുകയെന്നും ഓര്‍മിപ്പിച്ചു.

രേഖകള്‍ ചോര്‍ന്നെന്ന് പറയുന്നെങ്കില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വൈകുന്നത് എന്തുകൊണ്ടാണ്? രഹസ്യ രേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന ആരോപണത്തില്‍ ചോദ്യം ചെയ്യല്‍ വൈകുകയാണ്. മാര്‍ച്ച് 30ന് അന്വേഷണത്തിന് കോടതി അനുമതി നല്‍കിയിട്ട് പിന്നീട് എന്തുണ്ടായെന്നും കോടതി ചോദിച്ചു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.