Tuesday, May 24, 2022

Latest Posts

124 എ വകുപ്പ് പ്രകാരം ഇനി കേസെടുക്കരുത്; രാജ്യദ്രോഹ കുറ്റം മരവിപ്പിച്ച് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്‌

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റ പ്രകാരം എടുത്ത എല്ലാ കേസുകളും മരവിപ്പിച്ച് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. കേന്ദ്ര സര്‍ക്കാരിന്റെ പുനപരിശോധന കഴിയുന്നതുവരെയാണ് എല്ലാ കേസുകളും ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് സ്‌റ്റേ ചെയ്തത്. 124 എ വകുപ്പ് പ്രകാരം ഇനി എഫ് ഐ ആര്‍ എടുക്കരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. നിലവിലെ നിയമം കേന്ദ്രം പുനഃപരിശോധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുനഃപരിശോധന കഴിയുന്നതുവരെ ഈ വകുപ്പില്‍ കേന്ദ്രവും സംസ്ഥാനങ്ങളും കേസെടുക്കരുത്. രാജ്യദ്രോഹ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യത്തിനായി വിചാരണ കോടതികളെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

ഇതൊരു കൊളോണിയല്‍ നിയമമാണ്, ഭരണഘടനാവിരുദ്ധമാണ് എന്ന് തുടങ്ങിയ ഹരജിക്കാരുടെ വാദമുഖങ്ങള്‍ കേട്ട ശേഷമാണ് തീരുമാനം എടുത്തത്. ഹരജിക്കാരില്‍ എത്ര പേര്‍ രാജ്യദ്രോഹക്കുറ്റത്തിനു ജയിലില്‍ കഴിയുന്നുണ്ടെന്ന ചോദ്യത്തിന് ഒരാള്‍ എന്നായിരുന്നു മറുപടി. രാജ്യദ്രോഹക്കുറ്റത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് പോലീസിനെ വിലക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, ഇത് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ എതിര്‍ക്കുകയായിരുന്നു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.