Saturday, August 13, 2022

Latest Posts

അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച് മാളവിക ജയറാം

മാളവിക ജയറാം അഭിനയ അരങ്ങേറ്റം കുറിച്ചു. മായം സെയ്‌തായ് പൂവേ എന്ന സംഗീത വീഡിയോയിലൂടെയാണ് അരങ്ങേറ്റം. അശോക് സെൽവനൊപ്പമാണ് മാളവിക വീഡിയോ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രണവ് ഗിരിപരനാണ് മായം സെയ്തായ് പൂവേ പാട്ടിന് സംഗീതം പകർന്ന് ആലപിച്ചത്. മനോജ് പ്രഭാകറിന്റേതാണ് വരികൾ.

അഭിനയ വിശേഷം അറിയിച്ച് മാളവിക പാട്ടിന്റെ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. മാളവികയുടെ സിനിമ അരങ്ങേറ്റം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. മാസങ്ങൾക്ക് മുൻപ് അഭിനയകളരിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ മാളവിക പങ്കുവച്ചിരുന്നു. അശോക് സെൽവൻ ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കെടുത്തിരുന്നു.

രണ്ടുവർഷം മുൻപ് അച്ഛൻ ജയറാമിനൊപ്പം മാളവിക അഭിനയിച്ച പരസ്യചിത്രം ശ്രദ്ധ നേടിയിരുന്നു. മാളവിക കൂടി അഭിനയരംഗത്ത് എത്തിയതോടെ വീട്ടിലെ താരങ്ങളുടെ എണ്ണം നാലായി. സത്യൻ അന്തിക്കാട് ജയറാം ചിത്രത്തിന് മകൾ എന്നു പേരിട്ടത് ചക്കി എന്ന വിളിപ്പേരുള്ള മാളവിക ആയിരുന്നു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.