Wednesday, May 25, 2022

Latest Posts

ആലപ്പുഴയില്‍ പൊലീസുകാരന്റെ ഭാര്യയും രണ്ട്‌ കുട്ടികളും ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍

ആലപ്പുഴയില്‍ പൊലീസുകാരന്റെ ഭാര്യയേയും മക്കളേയും ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റിലെ സിവില്‍ പൊലീസ് ഓഫീസറായ ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനിസിന്റെ ഭാര്യ നജ്‌ല(24), മകന്‍ ടിപ്പു സുല്‍ത്താന്‍ (5), ഒന്നര വയസുള്ള മകള്‍ മലാല എന്നിരവാണ് മരിച്ചത്.

മക്കളെ കൊലപ്പെടുത്തിയ ശേഷം നജ്‌ല ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ നിലയിലും, മകനെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. നജ്‌ല ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.

രാവിലെ റെനിസ് ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോളാണ് വിവരം അറിയുന്നത്. അതേസമയം ഇവരുടെ കുടുംബത്തില്‍ ഇടയ്ക്കിടെ വഴക്കുണ്ടായിരുന്നതായാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. റെനിസ് ഭാര്യയെ ഉപദ്രവിച്ചിരുന്നു. ബന്ധുക്കള്‍ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ വച്ച് പ്രശ്‌ന ഒത്തുതീര്‍പ്പാക്കിയിരുന്നു എങ്കിലും അടുത്തിടെയും തര്‍ക്കമുണ്ടായതായാണ് വിവരം.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.