മുംബൈ: സംഗീതസംവിധായകനും സന്തൂർ വിദഗ്ധനുമായിരുന്ന പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്ന് മുംബൈയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആറുമാസമായി കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരന്നു.
ജമ്മു കശ്മീരിലെ സന്തൂർ എന്ന വാദ്യോപകരണത്തെ ജനകീയമാക്കിയതിൽ മുഖ്യപങ്ക് വഹിച്ച കലാകാരനാണ് ശിവ്കുമാർ ശർമ. സന്തൂറിനെ ക്ലാസിക് പട്ടികയിൽ ഉൾപ്പെടുത്തിയതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല.
1938 ജനുവരി 13-ന് ജമ്മുവിലാണ് ശിവ്കുമാർ ശർമയുടെ ജനനം. ബോളിവുഡ് ചിത്രങ്ങൾക്കായി ഗാനങ്ങളുമൊരുക്കിയിട്ടുണ്ട്. ഭോപ്പാലിൽ അടുത്തമാസം കച്ചേരി അവതരിപ്പിക്കാനിരിക്കേയാണ് അന്ത്യം സംഭവിച്ചത്.
BEST SELLERS