Wednesday, May 25, 2022

Latest Posts

സഭയുടെ വോട്ട് തനിക്ക് ഉറപ്പാണെന്ന് സീറോ മലബാര്‍ സഭ ആസ്ഥാനം സന്ദര്‍ശിച്ച ശേഷം ഉമ തോമസ്

കൊച്ചി: സീറോ മലബാര്‍ സഭ ആസ്ഥാനത്തെത്തി മുതിർന്ന വൈദികരുമായി കൂടിക്കാഴ്ച നടത്തി തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസ്. കര്‍ദിനാള്‍ ഡോ. മാര്‍ ജോര്‍ജ് ആലഞ്ചേരി ഈ സമയം സഭാ ആസ്ഥാനത്ത് ഉണ്ടായിരുന്നില്ല. അദ്ദേഹമുണ്ടാകുന്ന സമയത്ത് വീണ്ടും സഭ ആസ്ഥാനത്ത് എത്തുമെന്ന് ഉമ തോമസ് പറഞ്ഞു.

കത്തോലിക്ക സഭയുടെ വോട്ട് തനിക്ക് ഉറപ്പാണെന്ന് ഉമ പ്രതികരിച്ചു. തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടമാണ്. അതിലേക്ക് സഭയെ വലിച്ചിഴക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു. ഉമ തോമസ് നേരത്തേ പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരെ കണ്ടിരുന്നു. മാത്രമല്ല, പാണക്കാട്ടെത്തി മുസ്ലിം ലീഗ് അധ്യക്ഷന്‍ സയ്യിദ് സ്വാദിഖലി തങ്ങളെയും സന്ദര്‍ശിച്ചിരുന്നു.

എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ്, കര്‍ദിനാളിന്റെ നോമിനിയാണെന്ന് യു ഡി എഫ് വ്യാപക പ്രചാരണം നടത്തിയിരുന്നു. സഭയുടെ എതിര്‍പ്പ് യു ഡി എഫിനുണ്ടാകുമോയെന്ന ആശങ്കക്കിടെയാണ് ഉമ തോമസ് സഭാ ആസ്ഥാനം സന്ദര്‍ശിച്ചത്. സഭയെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്ന് ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ഡൊമിനിക് പ്രസന്റേഷനുമെല്ലാം പറഞ്ഞിരുന്നു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.