തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കെ റെയിലിന് എതിരായ വിധിയെഴുത്താവുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന പദ്ധതിയാണ് കെ റെയിലെന്ന് തൃക്കാക്കരയിലെ ജനങ്ങൾ വോട്ടിലൂടെ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലയില്‍ യാതൊരു വികസനവും എല്‍ഡിഎഫ് കൊണ്ടുവന്നിട്ടില്ല. മികച്ച വോട്ടിന്റെ ഭൂരിപക്ഷം നേടി ഉമ തോമസ് വിജയിക്കും. പ്രതിപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും വിലയിരുത്തലാവും ഉപതെരഞ്ഞെടുപ്പ്. കെഎസ്ആര്‍ടിസി അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. അവിടെ 50 കോടി കൊടുക്കാനില്ലാത്ത സര്‍ക്കാരാണ് കമ്മിഷന് റെയിലുമായി മുന്നോട്ട് പോകുന്നതെന്നും വി ഡി സതീശന് പറഞ്ഞു.