Tuesday, June 28, 2022

Latest Posts

എ എന്‍ രാധാകൃഷ്ണന്‍ തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ഥി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എ എന്‍ രാധാകൃഷ്ണനെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. സ്ഥാനാര്‍ഥിത്വത്തില്‍ എ എന്‍ രാധാകൃഷ്ണന്റെ പേരാണ് പരിഗണനാ പട്ടികയില്‍ മുന്നിട്ടു നിന്നിരുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയില്‍പ്പെട്ടതല്ല തൃക്കാക്കരയെങ്കിലും ശക്തമായ പോരാട്ടം നടത്താനും പരമാവധി വോട്ട് സമാഹരിക്കാനുമാണ് ബിജെപി നീക്കം. അതിനാല്‍ തന്നെയാണ് മുതിര്‍ന്ന നേതാവിനെ തന്നെ ബിജെപി കളത്തിലിറക്കിയിരിക്കുന്നത്.

ബിജെപിയെ സംബന്ധിച്ച് 2016ല്‍ നിന്ന് 2021ല്‍ എത്തിയപ്പോള്‍ വലിയ വോട്ട് ചോര്‍ച്ചയുണ്ടായ മണ്ഡലമാണ് തൃക്കാക്കര.2016ല്‍ ബിജെപിക്ക് 15 ശതമാനം വോട്ട് ലഭിച്ച മണ്ഡലത്തില്‍ 21247 ആണ് ആകെ ലഭിച്ച വോട്ടുകളുടെ എണ്ണം. എന്നാല്‍ 2021ലേക്ക് എത്തിയപ്പോള്‍ ഇത് 15,218 വോട്ടുകളായി കുറഞ്ഞിരുന്നു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.