ഇടതുമുന്നണിയുടെ ചെലവില്‍ സഭാ നേതൃത്വത്തെ അപഹസിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് മന്ത്രി പി രാജീവ്. ഡോ. ജോ ജോസഫിനെതിരെ യുഡിഎഫ് തെറ്റായ പ്രചാരണം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു. മുഴുവന്‍ ഘടകങ്ങളും പരിശോധിച്ച് സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചത് തങ്ങളുടെ അവകാശമാണ്- മന്ത്രി പറഞ്ഞു. സ്ഥനാര്‍ഥിയെ സഭ നിശ്ചയിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടാണ് പ്രതികരിക്കുകയായിരുന്നു മന്ത്രി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ലിസി ആശുപത്രിയിലല്ല. വിവരം അറിയിക്കാനാണ് താനടക്കം ആശുപത്രിയില്‍ പോയത്. അപ്പോഴേക്കും മാധ്യമങ്ങള്‍ മുന്‍പേ എത്തി ഡോ. ജോ ജോസഫിനെ കാണാന്‍ ശ്രമിച്ചു. തുടര്‍ന്ന് ജോ ജോസഫ് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഞങ്ങള്‍ നില്‍ക്കണ്ട എന്നു കരുതി അരികില്‍ ഇരുന്നതാണ്. ആശുപത്രി ഡയറക്ടറായ വൈദികന് ആ പദവി അനുസരിച്ചാണ് സംസാരിച്ചതെന്നും പി രാജീവ് പറഞ്ഞു.