തിരുവനന്തപുരം: കൊലപാതക കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചതിന് പിറകെ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നേരെ വധഭീഷണി. കാരയ്ക്കാമണ്ഡപം റഫീഖ് കൊലക്കേസ് കേസിലെ പ്രതികളിലൊരാളുടെ ബന്ധുവായ മുഹമ്മദാണ് പബ്ലിക് പ്രോസിക്യൂട്ടറെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയത്. ഇയാളെ ഫോര്‍ട്ട് പോലീസ് കസ്റ്റഡിലെടുത്തു.
റഫീഖ് വധ കേസിലെ 11 പ്രതികളെയും കഴിഞ്ഞ ദിവസം ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പബ്ലിക് പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തിയത്.
BEST SELLERS