Tuesday, September 27, 2022

Latest Posts

സുബൈര്‍ വധം: മൂന്ന് ആര്‍ എസ് എസ് പ്രവർത്തകര്‍കൂടി അറസ്റ്റില്‍

പാലക്കാട്: പോപ്പുല്‍ഫ്രണ്ട് പ്രവര്‍ത്തകനായ സുബൈറിനെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് ആര്‍ എസ് എസ് എസ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍. സുചിത്രന്‍, ഗിരീഷ്, നിജീഷ് എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തവരാണിവര്‍. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒമ്പതായി.

അതിനിടെ ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഇന്നലെ ഒരാള്‍കൂടി അറസ്റ്റിലായിരുന്നു. പട്ടാമ്പി സ്വദേശി സാജിദാണ് അറസ്റ്റിലായത്. പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കട ഉടമയാണ് സാജിദ്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.