Tuesday, September 27, 2022

Latest Posts

കെഎസ്ആര്‍ടിസിക്ക് വീണ്ടും തിരിച്ചടി; വിപണി വിലയില്‍ ഡീസല്‍ നല്‍കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന കെഎസ്ആര്‍ടിസിക്ക് വീണ്ടും തിരിച്ചടി.വിപണി വിലക്ക് കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. എണ്ണക്കമ്പനികളുടെ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി.കെഎസ്ആര്‍ടിസിക്ക് റീട്ടെയില്‍ വിലക്ക് ഡീസല്‍ നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബി പി സി എല്‍ ഓയില്‍ എന്നീ കമ്പനികളാണ് അപ്പീല്‍ നല്‍കിയത്.

നേരത്തെ കെഎസ്ആര്‍ടിസി നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ച് റീട്ടെയില്‍ വിലക്ക് ഡീസല്‍ നല്‍കാന്‍ ഇടക്കാല ഉത്തരവിട്ടത്. കെഎസ്ആര്‍ടിസിയുടെ ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു എണ്ണക്കമ്പനികളുടെ അപ്പീലിലെ വാദം.റീട്ടെയില്‍ കമ്പനികള്‍ക്ക് നല്‍കുന്ന വിലയേക്കാള്‍ മുപ്പത് രൂപയോളം അധിക വിലയാണ് ഒരു ലീറ്റര്‍ ഡീസിന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് ഇടാക്കിയിരുന്നത്. ഈ വില നിര്‍ണയം വിവേചനപരമെന്നും പൊതുതാത്പര്യത്തിനെതിരെന്നും ആരോപിച്ച് കെഎസ്ആര്‍ടിസി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു.

വന്‍കിട ഉപഭോക്താവ് എന്ന പേരില്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് ഡീസലിന് അധിക നിരക്ക് ഈടാക്കിയിരുന്ന എണ്ണക്കമ്പനികളുടെ നടപടി ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടയുകയായിരുന്നു. എണ്ണക്കമ്പനികളുടെ വില നിര്‍ണയത്തില്‍ പ്രഥമദ്യഷ്ടാ അപാകതയുണ്ടെന്ന പരാര്‍മശത്തോടെയാണ് റീട്ടയില്‍ കമ്പനികള്‍ക്ക് നല്‍കുന്ന അതേ വിലക്ക് തന്നെ കെഎസ്ആര്‍ടിസി ഡീസല്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചത്. ഇതാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.