കൊച്ചി: നടന് ധര്മ്മജന് ബോള്‍ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി അസീസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. ധര്മ്മജന് ബോള്‍ഗാട്ടിയുടെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് 43 ലക്ഷം രൂപ വാങ്ങി. എന്നാല്‍ പിന്നീട് മത്സ്യം നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി.
പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ധര്മ്മജന് പറഞ്ഞതനുസരിച്ചാണ് പണം നിക്ഷേപിച്ചതെന്നും തന്നെ അദ്ദേഹം പറ്റിക്കുകയാണെന്നും മൂവാറ്റുപുഴ സ്വദേശി അസീസ് പറയുന്നു.
എറണാകുളം പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ധര്മ്മജന് പോലീസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ധര്‍മ്മജന്റെ വിശദീകരണം കൂടി കേട്ടശേഷമായിരിക്കും പോലീസ് തുടര്‍ നടപടികള്‍ കൈക്കൊള്ളുക.