Thu. Apr 18th, 2024

ആലപ്പുഴ ചെങ്ങന്നൂർ മുളക്കുഴയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ചേർത്തലയിലെ എഴുപുന്ന സ്വദേശി ഷിജോജ്, പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. സ്വിഫ്റ്റ് കാര്‍ ബസില്‍ ഇടിക്കുകയായിരുന്നു.

മുളക്കുഴ വില്ലേജ് ഓഫീസിന് സമീപം അർധ രാത്രിയിലാണ് സംഭവം. കാറിൽ കുടുങ്ങിയ യുവാക്കളെ നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. സുൽത്താൻ ബത്തേരിയിലേക്ക് പോയ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിലാണ് കാർ ഇടിച്ചത്.

BEST SELLERS