Thu. Mar 28th, 2024

ഉമാ തോമസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍. പി ടി തോമസിനോട് നന്ദി കാണിക്കേണ്ടത് ഭാര്യക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയല്ലെന്ന് എം ബി മുരളീധരന്‍ പറഞ്ഞു. സെമി കേഡര്‍ എന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ട്.

സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ ശരിക്കും ആദ്യം ഷോക്കായി. ഒരു ചര്‍ച്ചയുമില്ലാതെയാണ് തീരുമാനമെടുത്തതെന്നും മുരളീധരന്‍ പറഞ്ഞു. പി ടി തോമസിന്റെ ഭാര്യയെ കുറ്റംപറയുന്നില്ല. പാര്‍ട്ടി നേതൃത്വം ആലോചിക്കാതെയെടുത്ത തീരുമാനമാണിതെന്നും മുരളീധരന്‍ ഒരു വാര്‍ത്ത ചാനലിനോട് പറഞ്ഞു.

BEST SELLERS