ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പെരുന്നാൾ അവധി ആഘോഷിക്കാൻ പുറപ്പെട്ട കുടുംബങ്ങൾ സഞ്ചരിച്ച വാഹനം മിസൈദിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ഖത്വറിൽ പെരുന്നാൾ ദിനത്തിൻ്റെ പിറ്റേന്നാണ് അപകടം. മരിച്ചവരിൽ രണ്ട് പേർ മലപ്പുറം സ്വദേശികളും ഒരാൾ ആലപ്പുഴക്കാരനുമാണ്.
മലപ്പുറം കീഴുപറമ്പ് മാരാൻകുളങ്ങര ഇയ്യക്കാട്ടിൽ മഹമൂദിന്റെ മകൻ എം കെ ശമീം (35), പൊന്നാനി മാറഞ്ചേരി പുറങ് സ്വദേശി അറക്കൽ അണ്ടിപ്പാട്ടിൽ മുഹമ്മദ് അലിയുടെ മകൻ റസാഖ് (31), ആലപ്പുഴ സ്വദേശി സജിത് മങ്ങാട്ട് സുരേന്ദ്രൻ (37)എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മൂന്ന് പേർ ചികിത്സയിലാണ്.
BEST SELLERS