Saturday, June 25, 2022

Latest Posts

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഡബ്ല്യൂ സി സി ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി രാജീവ്

കൊച്ചി: സിനിമ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഡബ്ല്യൂ സി സി ആവശ്യപ്പെട്ടിട്ടില്ലെന്ന നിലപാട് ആവര്‍ത്തിച്ച് നിയമമന്ത്രി പി രാജീവ്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇത് സംബന്ധിച്ച് പ്രതികരണം ചോദിച്ച മാധ്യമങ്ങളോടും മന്ത്രി ആവര്‍ത്തിക്കുകയായിരുന്നു.

ഹേമ കമ്മിറ്റിക്ക് മുമ്പാകെ അവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം പുറത്തുവിടാനല്ല ഡബ്ല്യൂ സി സി അംഗങ്ങള്‍ താനുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞത്. ഹേമ കമ്മിറ്റി ശിപാര്‍ശയില്‍ തുടര്‍ നടപടി വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അത് നടപ്പാക്കുമെന്ന് സാംസ്‌കാരികമന്ത്രി നേരത്തെ വ്യക്തമാക്കിയതാണ്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളില്‍ കൃത്യമായ നിലപാടുള്ള സംഘടനയാണ് ഡബ്ല്യൂ സി സിയെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നാലാം തീയതി ഒരു യോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ പി സി ജോര്‍ജിന് ജാമ്യം ലഭിച്ച കേസില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്്യൂട്ടര്‍ ഹാജരാകാത്തതില്‍ എന്താണ് സംഭവിച്ചതെന്ന് പിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഭാഗമായി നേരത്തെ ഇത്തരം ജാമ്യമില്ലാ കേസുകള്‍ തനിക്കെതിരേയും ഉണ്ടായിട്ടുണ്ട്. അന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരിന്നിട്ടും തനിക്ക് ജാമ്യം ലഭിച്ചിട്ടില്ല. തന്നെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നെന്നും രാജീവ് പറഞ്ഞു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.