Fri. Mar 29th, 2024

കൊച്ചി: പീഡന കേസ് പ്രതി നടന്‍ വിജയ് ബാബുവിനെതിരെ നടപടി വൈകുന്നതില്‍ സിനിമാ താരസംഘടനയായ അമ്മയില്‍ കലാപം. നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് നടി മാലാ പാര്‍വതി രാജിവച്ചു. സംഘടനയിലെ അംഗമായി തുടരുമെന്നും അമ്മ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വിയോജിപ്പുണ്ടെന്നും മാലാ പാര്‍വതി വ്യക്തമാക്കി.

വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് ശ്വേത മേനോന്‍ ചെയര്‍പേഴ്‌സനായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതി ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച ചേര്‍ന്ന യോഗം ശിപാര്‍ശ തള്ളുകയായിരുന്നു. വിജയ്ബാബു നല്‍കിയ കത്ത് അംഗീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ മാത്രമാണ് അമ്മയുടെ നടപടിയൊതുങ്ങിയത്.

BEST SELLERS