Tuesday, September 27, 2022

Latest Posts

സ്വാതന്ത്രചിന്താ സെമിനാറിൽ പ്രാസംഗികനായതിന് അസ്കർ അലി ഹുദവിക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂരമർദ്ദനം

കൊല്ലത്ത് ഇന്നലെ എസൻസ് ഗ്ലോബൽ സംഘടിപ്പിച്ച Libero’22 എന്ന സ്വാതന്ത്രചിന്താ സെമിനാറിൽ പ്രഭാഷകനായിരുന്ന അസ്കർ അലി ഹുദവിക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂരമർദ്ദനം. നോയമ്പ് കാലത്ത് ഇസ്ലാം മതം വിട്ടവനെ കൊല്ലണം എന്നാണ് മതം പഠിപ്പിക്കുന്നത് എന്ന ഇസ്ലാം വിമർശകരുടെ ആരോപണം ശരിവെക്കുന്ന തരത്തിലാണ് അസ്കർ അലി ഹുദവിക്ക് നേരെ ഇന്നലെ ഉണ്ടായ വധശ്രമം. കൃത്യസമയത്തെ പോലീസ് ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ് അസ്‌കർ രക്ഷപെട്ടത്. കൊല്ലം ബീച്ചിലാണ് അതിക്രമം നടന്നത്. നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു.

ഒരു ഇസ്‌ലാമിക പ്രബോധകൻ ആകാനുള്ള ബിരുദമായ ഹുദവി ബിരുദം നേടിയ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി അസ്കർ അലിക്ക് അതിനുശേഷമാണ് ഇസ്ലാം മതം എത്ര മാത്രം മാനവിക വിരുദ്ധമാണ് എന്ന് തിരിച്ചറിഞ്ഞത്. മതത്തിന് എതിരെ സംസാരിക്കുന്നു എന്ന കാരണത്താൽ വീട്ടിൽ നിന്നും അസ്‌കർ പുറത്താക്കപ്പെട്ടിരുന്നു. എന്തായാലും മത പുരോഹിതൻ ആകാനുള്ള ഉന്നത ബിരുദം നേടിയ ഒരാൾ ഇസ്ലാം മതം ഉപേക്ഷിക്കുന്നതും മതരഹിതനാകുന്നതും ഇസ്ലാമിസ്റ്റുകൾക്ക് സഹിക്കാൻ പറ്റാത്ത കാര്യമാണ്. അവർ കോയമ്പത്തൂരെ ഫാറൂക്കിനെ വകവരുത്തിയ രീതിയിൽ ബന്ധുക്കളെയും നാട്ടുകാരെയും ഉപയോഗിച്ച് അസ്കറെയും വകവരുത്താൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫോൺ ഓഫാക്കി ഹോട്ടൽ മുറിയിൽ നിന്നും പുറത്തിറങ്ങാതെ കഴിയുകയായിരുന്നു അസ്കർ. ഇന്നലെ രാവിലെ എസൻസിൻറെ പരിപാടിയിൽ പങ്കെടുക്കാനായി ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ നാട്ടിൽനിന്നും സഹോദരനും അളിയനും പിന്തുടർന്നെത്തി സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു കൊല്ലം ബീച്ചിൽ കൂട്ടിക്കൊണ്ടുപോവുകയും ഇവർക്കൊപ്പം ഇന്നോവയിൽ എത്തിയ പത്തോളം പേരടങ്ങുന്ന സംഘം കൊല്ലം ബീച്ചിൽ വച്ച് മർദ്ദിച്ച ശേഷം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ ആളുകൾ ബഹളം വെച്ചതിനാൽ പോലീസ് വന്ന് അസ്‌കറെ രക്ഷപ്പെടുത്തുകയായിരുന്നു. അക്രമത്തിന് ശേഷവും അസ്‌കർ സെമിനാർ വേദിയിൽ സംസാരിച്ചു. ആസ്കറിന്റെ ഫോൺ അക്രമികൾ നശിപ്പിച്ചാൽ മറ്റൊരു സ്വതന്ത്ര ചിന്തകൻറെ ഫെയ്‌സ്‌ബുക്ക്‌ അകൗണ്ടിലൂടെ അസ്‌കർ ലൈവ് വന്നിരുന്നു.

ആ സംഭവങ്ങളെക്കുറിച്ച് അസ്കർ തുറന്നുപറയുന്ന വീഡിയോ ചുവടെ.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.