Tuesday, September 27, 2022

Latest Posts

കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കരുത്; പാര്‍ശ്വ ഫലങ്ങള്‍ പരസ്യപ്പെടുത്തണം: സുപ്രീം കോടതി

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി. വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ ആരെയും മാറ്റിനിര്‍ത്താനാവില്ലെന്നും പരമോന്നത കോടതി പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതു സ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാറുകളുടെ നടപടി ഏകപക്ഷീയമാണെന്നും കോടതി വ്യക്തമാക്കി.

പ്രത്യക്ഷത്തില്‍ നിലവിലെ വാക്‌സിന്‍ നയം തെറ്റാണെന്ന് പറയാനാകില്ല. പൊതു താത്പര്യം കണക്കിലെടുത്ത് വാക്‌സിന്‍ കുത്തിവെക്കാത്തവര്‍ക്കെതിരേ നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. വാക്‌സിന്റെ പാര്‍ശ്വ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.