Tuesday, September 27, 2022

Latest Posts

നടുറോഡില്‍ മര്‍ദനമേറ്റ സംഭവം; പോലീസിനെതിരെ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനൊരുങ്ങി യുവതികള്‍

മലപ്പുറം: പാണമ്പ്രയില്‍ യുവതികള്‍ക്ക് നടുറോഡില്‍ മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിനെതിരെ യുവതികള്‍ പോലീസ് കംപ്ലയന്റ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കും.പ്രതി സി എച്ച് ഇബ്രാഹിം ഷബീറിന് ജാമ്യം ലഭിക്കാനായി പോലീസ് മനഃപൂര്‍വം നടപടികള്‍ വൈകിപ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പരാതി നല്‍കാനൊരുങ്ങുന്നത്.

പ്രതിക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി എന്നതിന് പുറമെ മറ്റൊരു നടപടിയും പോലീസിന്റ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഏറ്റവും ഒടുവില്‍ നടപടികള്‍ ബോധപൂര്‍വ്വം വൈകിപ്പിച്ച് അറസ്റ്റ് ഒഴിവാക്കി പ്രതിയായ സി എച്ച് ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം ലഭിക്കാനായുള്ള സൗകര്യവും തേഞ്ഞിപ്പലം പോലീസ് ഒരുക്കി കൊടുത്തു.ഇതോടെയാണ് പെണ്‍കുട്ടികള്‍ പോലീസിനെതിരെ രംഗത്ത് എത്തിയത്.പ്രതിക്ക് ഇടക്കാല ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ പോലീസിന്റെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി പെണ്‍കുട്ടികള്‍ അടുത്ത ദിവസം പോലീസ് കംപ്ലയന്റ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും, ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കും.

ഈ മാസം 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മലപ്പുറം പാണമ്പ്രയില്‍ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് സഹോദരികളെ ഇബ്രാഹം ഷബീര്‍ ക്രൂരമായി മര്‍ദിച്ചുവെന്നതാണ് കേസ്. ദേശീയ പാതയില്‍വെച്ച് ജനക്കൂട്ടത്തിനിടയില്‍ യുവാവ് അഞ്ച് തവണയാണ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.