മലപ്പുറം: പാണമ്പ്രയില്‍ യുവതികള്‍ക്കെതിരെ അതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയുടെ വാഹനം പോലീസ് പിടികൂടി. പ്രതി സി എച്ച് ഇബ്രാഹിം ഷബീറിന്റെ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. വാഹനം ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് സി ഐ. എന്‍ ബി ഷൈജു വ്യക്തമാക്കി.
ഇബ്രാഹിം ഷബീര്‍ അപകടകരമായ രീതിയില്‍ കാര്‍ ഡ്രൈവ് ചോദ്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് സഹോദരിമാരെ നടുറോഡില്‍ മര്‍ദിച്ചത്. പരാതി നല്‍കിയിട്ടും പോലീസ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പ്രതിക്ക് അനുകൂലമായ രീതിയിലാണ് കാര്യങ്ങള്‍ നടത്തുന്നതെന്നും മര്‍ദനമേറ്റ സഹോദരിമാര്‍ ആരോപിച്ചിരുന്നു.
BEST SELLERS