Fri. Mar 29th, 2024

കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയുടെ പശ്ചാത്തലത്തിൽ നടി റിമ കല്ലിങ്കൽ പങ്കുവെച്ച കാർട്ടൂൺ വൈറലായി. അതിജീവിതക്ക് പിന്തുണയുമായാണ് റിമ കല്ലിങ്കൽ കാർട്ടൂൺ പങ്കുവെച്ചത്. ഊളബാബു എന്ന കാർട്ടൂണാണ് റിമ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

‘ഇതാണ് ഊളബാബു, ഊളബാബു അതിജീവിതയോട് സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയാണ്, ഊളബാബുവിനെ പോലെയാവരുത്,’ എന്നാണ് റിമ പങ്കുവെച്ച പോസ്റ്റിലുള്ളത്. നിരവധി പ്രമുഖരാണ് ഊളബാബു എന്ന് പേരിട്ട കാർട്ടൂൺ ഇന്നലെ ഷെയർ ചെയ്തത്.

അതേസമയം, നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ പീഡനക്കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര പ്രവർത്തകർ അടക്കം എട്ടുപേരുടെ മൊഴി എടുത്തിട്ടുണ്ട്. സി.സി.ടി.വി ഉൾപ്പെടെയുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്.

BEST SELLERS