Fri. Mar 29th, 2024

തൃക്കാക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാകുന്നതില്‍ പരോക്ഷ സമ്മതവുമായി പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്ന് ഉമാ തോമസ് പറഞ്ഞു. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട ആളുകളാണ് ഇത് സംബന്ധിച്ച് തീരുമാനം എടുക്കുക. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടന്നാല്‍ മതിയെന്നാണ് യു ഡി എഫ് തീരുമാനം. നേരത്തെ കെ സുധാകരനും വി ഡി സതീശനുമടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ ഉമാ തോമസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍ തൃക്കാക്കരയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കെ പി സി സി നേതൃത്വം ഏകപക്ഷീയമായി നീക്കങ്ങള്‍ നടത്തുന്നുവെന്ന് ജില്ലയിലെ നേതാക്കളില്‍ ചിലര്‍ക്ക് പരാതിയുണ്ട്. ജില്ലയിലെ നേതാക്കളോട് കൂടിയാലോചിക്കാതെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചാല്‍ പ്രവര്‍ത്തിക്കാനും അവരേ ഉണ്ടാകു എന്ന് നേതാക്കള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

BEST SELLERS