Fri. Apr 19th, 2024

തിരുവനന്തപുരം: ബാസ്‌കറ്റ് ബോള്‍ താരം കെ സി ലിതാരയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിഹാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാണ് നിതീഷ് കുമാര്‍ യാദവിന് അയച്ച കത്തില്‍ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ലിതാരയെ പട്‌നയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ പരിശീലകന്‍ രവി സിംഗ് നിരന്തരം ശല്യം ചെയ്യുന്നതായി ലിതാര പറഞ്ഞിരുന്നതായി വീട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു.

BEST SELLERS