Tuesday, September 27, 2022

Latest Posts

മിശ്രവിവാഹങ്ങളെ സഭ പ്രോത്സാഹിപ്പിക്കില്ല; ലവ് ജിഹാദ് ആരോപണം സത്യമാവാം: പാലക്കാട് ബിഷപ്പ്

ലവ് ജിഹാദുണ്ടെന്ന് ഏതെങ്കിലും മതമേലദ്ധ്യക്ഷന്‍മാര്‍ പറയുന്നുണ്ടെങ്കില്‍ അത് സത്യമാവാമെന്ന് പാലക്കാട് നിയുക്ത ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. മിശ്രവിവാഹങ്ങളെ സഭ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ബിഷപ്പ് ട്വന്റിഫോറുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

ഏതെങ്കിലും സഭാ മേലദ്ധ്യക്ഷന്മാരോ വ്യക്തികളോ ലവ് ജിഹാദിനെ കുറിച്ച് തറപ്പിച്ച് പറയുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതിനെ കുറിച്ച് അങ്ങനെ പറയാനുള്ള അടിസ്ഥാനമുണ്ടാകാം. ഒരു അടിസ്ഥാനമില്ലാതെ ആരും അത്തരമൊരു ആരോപണം ഉന്നയിക്കുമെന്ന് തോന്നുന്നില്ലെന്നും പാലക്കാട് ബിഷപ്പ് പറഞ്ഞു.

സില്‍വര്‍ലൈന്‍ മദ്യനയ വിഷയങ്ങളില്‍ സര്‍ക്കാരിനെ ബിഷപ്പ് വിമര്‍ശിക്കുകയും ചെയ്തു. സില്‍വര്‍ലൈനില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും സാമ്പത്തിക നേട്ടത്തിനായി മദ്യ ഉപഭോഗം കൂട്ടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.