കെ എസ് ഇ ബി ചെയര്മാന്- യൂനിയന്‍ പോര് നാള്‍ക്കുനാള്‍ രൂക്ഷമാകുന്നതിന് തെളിവായി യൂനിയന്‍ നേതാവിന് പിഴ. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിനാണ് സി എം ഡി അശോക് കുമാര്‍ ഐ എ എസ് 6.72 ലക്ഷം രൂപയുടെ പിഴയിട്ടത്. കഴിഞ്ഞ സര്‍ക്കാറിൽ മന്ത്രി എം എം മണിയുടെ പേഴ്സനല്‍ സ്റ്റാഫ് ആയിരിക്കെ കെ എസ് ഇ ബിയുടെ വാഹനം ഉപയോഗിച്ചെന്നും ഇത് അനധികൃതമാണെന്നും ചൂണ്ടിക്കാട്ടിയാണ് പിഴ നോട്ടീസ് നല്‍കിയത്.
എം എം മണിയുടെയും എ കെ ബാലന്റെയും സ്റ്റാഫ് അംഗമായി സുരേഷ് കുമാർ പ്രവർത്തിച്ചിട്ടുണ്ട്. മണിയുടെ സ്റ്റാഫായിരുന്ന സമയത്താണ് സുരേഷ് കുമാർ വാഹനം ഉപയോഗിച്ചത്. 21 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് ഈടാക്കുമെന്നാണ് നോട്ടീസിൽ ഉള്ളത്. അതേസമയം, നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ചെയര്‍മാന്റെ പ്രതികാര നടപടിയാണെന്നും സുരേഷ് കുമാര്‍ പ്രതികരിച്ചു.