Tuesday, June 28, 2022

Latest Posts

ദളിത് നേതാവ് ജിഗ്നേഷ് മേവാനി എം എൽ എ അറസ്റ്റിൽ

ഗുജറാത്തിലെ കോൺഗ്രസ് എം എൽ എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി അറസ്റ്റിൽ. ഗുജറാത്തിലെ പാലൻപൂരിൽ നിന്ന് ആസാം പൊലീസാണ് എം എൽ എയെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11.30നായിരുന്നു അറസ്റ്റ്.

രണ്ട് സമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാൻ ഗൂഢാലോചന നടത്തുക, സമുദായത്തെ അപമാനിക്കുക, സമാധാന അന്തരീക്ഷം തകർക്കുക തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജിഗ്‌നേഷ് മേവാനിക്കെതിരെ പൊലീസ് കേസെടുത്തത്. ആസാം പൊലീസ് എഫ് ഐ ആറിന്റെ പകർപ്പ് നൽകിയിട്ടില്ലെന്ന് കോൺഗ്രസ് അറിയിച്ചു. മേവാനിയെ ഗുവാഹത്തിയിലേക്ക് മാറ്റും.

മേവാനിയുടെ അറസ്റ്റിനെതിരെ കോൺഗ്രസ് ഇന്ന്‌ ഡൽഹിയിൽ പ്രതിഷേധിക്കും. ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തെയാണ് ജിഗ്നേഷ് മേവാനി പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.