Thu. Apr 18th, 2024

കോണ്‍ഗ്രസ് പാര്‍ട്ടിയെ തളളിപ്പറയുകയാണെങ്കില്‍ മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് സ്വീകരിക്കാന്‍ തയ്യാറാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എല്‍ ഡി എഫ് ഇനിയും വിപുലീകരിക്കും. പ്രതീക്ഷിക്കാത്ത കൂടുതല്‍ കക്ഷികളും നേതാക്കളും മുന്നണിയിലെത്തും. എല്‍ ഡി എഫ് നയം അംഗീകരിചചാല്‍ പി ജെ കുര്യനെ സ്വീകരിക്കും. മാണി സി കാപ്പന്‍ തിരികെവന്നാലും സഹകരിപ്പിക്കുമെന്ന് ഒരു ചാനലിനോട് പ്രതികരിക്കവെ ഇ പി പറഞ്ഞു.

എസ് ഡി പി ഐ വോട്ട് വേണമോ വേണ്ടയോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. അത് തിരഞ്ഞെടുപ്പ് കാലത്ത് എടുക്കേണ്ട തീരുമാനമാണ്. മുന്നണി വിട്ട ആര്‍ എസ് പി പുനര്‍വിചിന്തനം നടത്തണം. ആര്‍ എസ് പി ഒരു ഇടതുപക്ഷ പാര്‍ട്ടിയാണ്. അവര്‍ യു ഡി എഫിലേക്ക് പോയതോടെ ഒന്നുമല്ലാതായി.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത നേതാക്കള്‍ക്കായി വാഹനം ഒരുക്കികൊടുത്തത് പാര്‍ട്ടിയാണ്. നേതാക്കള്‍ക്ക് നല്ല സൗകര്യമൊരുക്കി നല്‍കേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. പാര്‍ട്ടി നേതാക്കളെ ഓട്ടോയില്‍ കയറ്റാനാവില്ല. മിനിമം പോയാല്‍ ഇന്നോവയാണ് പരിഗണിക്കുക. പണ്ടത്തെ അംബാസിഡര്‍ പോലെ. ഇന്ന് ഇന്നോവ ഒരു ആഡംബര വാഹനമല്ല. അത്‌കൊണ്ടാണ് ഫോര്‍ച്ച്യൂണ്‍ ഉപയോഗിച്ചതെന്നും ഇ പി പറഞ്ഞു.

കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് സി പി ഐ എതിരല്ല. നേതൃത്വം തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് വലിയ ദൗത്യമാണെന്നും കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ ഇ പി കൂട്ടിച്ചേര്‍ത്തു.

BEST SELLERS