Tuesday, May 24, 2022

Latest Posts

പാര്‍ട്ടിയിലെ ഒരു സാധാരണ പ്രവര്‍ത്തകയാണ് ഞാന്‍; പാര്‍ട്ടി ഏല്‍പ്പിച്ചത് ചെയ്യും: ഷാനിമോള്‍ക്ക് ജെബി മേത്തറുടെ മറുപടി

കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രാജ്യസഭാ സീറ്റ് വിഷയത്തില്‍ നേതൃത്വത്തെ പരിഹസിച്ച ഷാനിമോള്‍ ഉസ്മാന് ജെബി മേത്തര്‍ എം പിയുടെ മറുപടി. പാര്‍ട്ടിയേല്‍പ്പിച്ച ജോലിയാണ് താന്‍ ചെയ്യുന്നതെന്നും കോണ്‍ഗ്രസിന്റെ ഒരു എളിയ പ്രവര്‍ത്തക മാത്രമാണെന്നും ജെബി മേത്തര്‍ പറഞ്ഞു. കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിലെല്ലാം പങ്കെടുക്കുന്നത് വലിയ നേതാക്കളാണ്. ഇതിനാല്‍ അവിടെ നടക്കുന്ന കാര്യങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു.

വര്‍ഷങ്ങളായി പൊതുരംഗത്ത് നില്‍കുന്നയാളെയാണ് നേതൃത്വം രാജ്യസഭ സീറ്റിലേക്ക് പരിഗണിച്ചതെന്നായിരുന്നു ഇതിന് അഭിനന്ദനങ്ങള്‍ എന്നുമായിരുന്നു ഷാനിമോളിന്റെ പരിഹാസം. ഇത് വിപ്ലവകരമായ തീരുമാനമെന്നും ഷാനിമോള്‍ പറഞ്ഞിരുന്നു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.