Saturday, June 25, 2022

Latest Posts

കലാപം സൃഷ്ടിച്ച് സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ നീക്കം: കോടിയേരി

പാലക്കാട്ടെ കൊലപാതകങ്ങള്‍ ഇടത് സര്‍ക്കാറിനെ തകര്‍ക്കാനാണെന്നും വര്‍ഗീയ കലാപത്തിനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പാലക്കാട് കൊലപാതകങ്ങള്‍ ഗൗരവതരമാണ്. നാട്ടില്‍ കലാപം സൃഷ്ടിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് നീക്കം. മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണിത്. രണ്ട് കൂട്ടരും ഭീതി പരത്താനാണ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

മതത്തിന്റെ പേരില്‍ ജനങ്ങളെ അണിനിരത്താനാണ് ശ്രമം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക പരത്താന്‍ ശ്രമം നടക്കുന്നുണ്ട്. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസിനും എസ്ഡിപിഐക്കുമെതിരെ ക്യാംപെയ്‌ന് നടത്താനാണ് സിപിഎം തീരുമാനം. ഏപില്‍ 25, 26 തീയതികളിലാണ് പ്രചാരണം നടത്തുക. അതേ സമയം എസ്ഡിപിഐ നിരോധനം പ്രായോഗികമല്ലെന്ന് പറഞ്ഞ കോടിയേരി അങ്ങനെയായാല്‍ ആര്‍എസ്എസിനെയും നിരോധിക്കേണ്ടതല്ലേ എന്നും ചോദിച്ചു. രണ്ട് കൂട്ടരെയും ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോടഞ്ചേരിയിലെ ലൗ ജിഹാദ് വിവാദത്തില്‍ തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ ജോര്‍ജ് എം തോമസിനെതിരായ നടപടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.