Tuesday, September 27, 2022

Latest Posts

പാലക്കാട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു

പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു. ചൂലന്നൂര്‍ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്ത്, രേഷ്‌മ‌ എന്നിവര്‍ക്കാണ് വെട്ടേറ്റത്. മണിയെയും സുശീലയെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഇന്ദ്രജിത്തിനെയും രേഷ്‌മ‌യെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വെള്ളിയാഴ്‌ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. പ്രതിയായ മുകേഷിന്റെ പ്രണയം എതിര്‍ത്തതാണ് ആക്രമണത്തിന് കാരണമായതെന്ന് ബന്ധു പ്രതികരിച്ചു. മുകേഷിന് മാതൃസഹോദരി പുത്രിയോട് അടുപ്പമായിരുന്നുവെന്നും സഹോദരങ്ങളായതിനാല്‍ വീട്ടുകാര്‍ എതിര്‍ത്തതിനാലായിരിക്കും ആക്രമിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.