Fri. Mar 29th, 2024

സാമൂഹിക സുരക്ഷ മിഷന്‍ മുന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിന് ലോകാരോഗ്യ സംഘടനയില്‍ നിയമനം. ഡല്‍ഹിയില്‍ നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ആയാണ് നിയമനം. ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പദവിയാണിത്. 16ന് അഷീല്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ആരോഗ്യമന്ത്രി കെ കെ ശൈലജക്കൊപ്പം സാമൂഹിക സുരക്ഷ മിഷന്‍ ഡയറക്ടര്‍ എന്ന നിലയില്‍ ശ്രദ്ധേയ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അഷീലിന് കഴിഞ്ഞിരുന്നു. നിപ്പ, കൊവിഡ് പ്രതിരോധ രംഗത്തെ അദ്ദേഹത്തിന്റെ ഇടപെടല്‍ ദേശീയ അടിസ്ഥാനത്തില്‍ ശ്രദ്ധ നേടിയിരുന്നു.

BEST SELLERS