Tuesday, September 27, 2022

Latest Posts

മന്ത്രിയും ചെയർമാനും മാത്രം വിചാരിച്ചാൽ കെഎസ്ഇബിയെ സംരക്ഷിക്കാനാകില്ലെന്ന് എ കെ ബാലൻ

ഇടത് യൂണിയനുകളും കെഎസ്ഇബി ചെയർമാനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി എ കെ ബാലൻ. അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന കെഎസ്ഇബി പ്രശ്‌നം വഷളാക്കുകയാണെന്ന് എ കെ ബാലൻ കുറ്റപ്പെടുത്തി. മന്ത്രിയും ചെയർമാനും മാത്രം വിചാരിച്ചാൽ കെഎസ്ഇബിയെ സംരക്ഷിക്കാനാകില്ലെന്ന് എ കെ ബാലൻ തുറന്നടിച്ചു.

യൂണിയനുകൾ പ്രതിഷേധം തുടരുന്നതിനിടെ കെഎസ്ഇബി ചെയർമാൻ ബി അശോക് സമരത്തെ പരിഹരിച്ചത് വിവാദമായിരുന്നു. സമരം ചെയ്യുന്നവർ വെറുതെ വെയിലും മഴയും കൊണ്ടിട്ട് കാര്യമില്ലെന്ന് കെഎസ്ഇബി ചെയർമാൻ പരിഹസിച്ചു. കെഎസ്ഇബി ഒരു ബിസിനസ് സ്ഥാപനമാണെന്നും സഹകരിച്ച് മുന്നോട്ട് പോയാലേ രക്ഷപ്പെടൂവെന്നും ചെയർമാൻ പറഞ്ഞു. കെഎസ്ഇബിയിൽ നിലവിൽ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നാണ് ബി അശോക് വ്യക്തമാക്കിയിരിക്കുന്നത്. കെഎസ്ഇബി സംവിധാനത്തിന്റെ മൗലിക സ്വഭാവം ബലികഴിക്കാൻ തയാറല്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.