ജില്ലയില്‍ ചുമട്ട്തൊഴിലാളി ആത്മഹത്യ ചെയ്തു. സി ഐ ടി യുവിട്ട് സ്വതന്ത്ര യൂണിയിന് രൂപവത്ക്കരിച്ച പീച്ചി കോലഞ്ചേരി വീട്ടില്‍ കെ ജി സജിയാണ് മരിച്ചത്. സി പി എം ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാരാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
സി ഐ ടി യുവിട്ടതില് സി പി എം ഭീഷണിപ്പെടുത്തിയതായും ആത്മഹത്യക്കുറിപ്പിലുണ്ട്. സി ഐ ടി യുവിട്ടതില് പ്രാദേശിക സി പി എം നേതാക്കള്‍ സജിയെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നും സഹോദരന് പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി പാലം പണിയുടെ പേരില്‍ പണം പിരിക്കാറുണ്ടായിരുന്നെന്നും ഇത് ചോദ്യം ചെയ്താണ് സിജിയും ഏതാനും പേരും സി ഐ ടി യുവിട്ടതെന്നുമാണ് റിപ്പോര്‍ട്ട്.