Thu. Apr 25th, 2024

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് എഐസിസി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ഉടന്‍ മറുപടി നല്‍കുമെന്ന് കെ വി തോമസ് . അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം അച്ചടക്ക സമിതി തനിക്കെതിരെ എന്ത് നടപടി എടുത്താലും അംഗീകരിക്കുമെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിനൊരു പാരമ്പര്യമുണ്ടെന്നും പാര്‍ട്ടിയില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്നും തോമസ് ആവര്‍ത്തിച്ചു. 2008 മുതലുള്ള കാര്യങ്ങള്‍ മറുപടിയില്‍ വിശദീകരിക്കും. ഞാനാണോ അവരാണോ ശരിയെന്ന് കമ്മിറ്റി പരിശോധിക്കട്ടേയെന്നും കെ വി തോമസ് പ്രതികരിച്ചു.

പാര്‍ട്ടി നിര്‍ദേശം മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് കെ വി തോമസിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. നോട്ടീസിന് ഒരാഴ്ചയ്ക്ക് അകം മറുപടി നല്‍കണം.

BEST SELLERS