Saturday, June 25, 2022

Latest Posts

തൊടുപുഴയില്‍ പതിനേഴുകാരി പീഡിപ്പിക്കപ്പെട്ടത് അമ്മയുടേയും മുത്തശ്ശിയുടേയും അറിവോടെ; കേസെടുക്കണമെന്ന് സി ഡബ്ലിയു സി

തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പെണ്‍കുട്ടിയുടെ അമ്മയേയും മുത്തശിയേയും പ്രതി ചേര്‍ക്കണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ആവശ്യപ്പെട്ടു.ഇരുവരുടേയും അറിവോടെയാണ് പീഡനം നടന്നതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്.

കുട്ടിയുടെ മുത്തശിയുടെയും അമ്മയുടെയും ഒത്താശയോടെയായിരുന്നു പീഡനമെന്നും ഇവര്‍ക്ക് എതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുമെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു.

കേസില്‍ ഇടനിലക്കാരനടക്കമുളള ആറ് പ്രതികള്‍ റിമാന്റിലാണ്. പതിനേഴുകാരിയായ പെണ്‍കുട്ടിയെ ജോലി നല്‍കാമെന്നു വിശ്വസിപ്പിച്ച് വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ മറ്റു പ്രതികള്‍ക്ക് കൈമാറിയ ഇടനിലക്കാരന്‍ കുമാരമംഗലം മംഗലത്ത് ബേബി എന്ന് വിളിക്കുന്ന രഘു (51), വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ (27), തൊടുപുഴ ടൗണില്‍ ലോട്ടറി വ്യാപാരിയായ ഇടവെട്ടി വലിയജാരം ഭാഗത്ത് പോക്കളത്ത് ബിനു (43), വാഴക്കുളത്ത് കെഎസ്ഇബി ജീവനക്കാരനായ കല്ലൂര്‍ക്കാട് വെള്ളാരംകല്ല് വാളന്‍പിള്ളില്‍ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ കൊട്ടൂര്‍ തങ്കച്ചന്‍ (56), മലപ്പുറം പെരിന്തല്‍മണ്ണ ചേതന റോഡില്‍ കെഎസ്ആര്‍ടിസിയ്ക്കു സമീപം മാളിയേക്കല്‍ ജോണ്‍സണ്‍ (50) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. നിര്‍ധനകുടുംബത്തിലെ അംഗമായ പെണ്‍കുട്ടിയുടെ അവസ്ഥ മുതലെടുത്തായിരുന്നു പീഡനം.

കഴിഞ്ഞ ദിവസം കുട്ടിക്കു വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് അഞ്ചു മാസം ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. ഇവിടെ ചീട്ടെടുക്കുന്നതിനായി 19 വയസെന്ന് പറഞ്ഞെങ്കിലും ജനന തീയതി പ്രകാരം 17 വയസാണുള്ളതെന്നു ജീവനക്കാര്‍ക്കു വ്യക്തമായി.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കു വിവരം കൈമാറി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ പ്രായം ഉള്‍പ്പെടെയുള്ള കാര്യവും കുട്ടി ലൈംഗിക ചൂഷണത്തിനിരയായതായും വ്യക്തമായി. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.