Sunday, June 26, 2022

Latest Posts

പൊതുദര്‍ശനത്തിന് ശേഷം എം സി ജോസഫൈന്റെ മൃതദേഹം ഇന്ന് മെഡിക്കല്‍ കോളജിന് കൈമാറും

അന്തരിച്ച സി പിഎം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന്റെ മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറും. ബന്ധുക്കളുടെ അന്തിമോപചാരത്തിന് ശേഷം മൃതദേഹം പൊതുദര്‍ശനത്തിനായി അങ്കമാലി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി. 9.30ഓടെ ഇവിടെ അങ്കമാലി സി എം എ ഹാളിലേക്ക് കൊണ്ടുപോകും. രണ്ട് മണിവരെ ഇവിടെ പൊതുദര്‍ശനത്തിന് സമയമുണ്ട്. തുടര്‍ന്നാകും ജോസഫൈന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി കൈമാറുക. കളമശ്ശേരി മെഡിക്കല്‍ കോളജിലെ സൂപ്രണ്ട് എത്തിയാകും മൃതദേഹം സ്വീകരിക്കുക.

ശനിയാഴ്ച പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞുവീണ ജോസഫൈന്‍, കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് അന്തരിച്ചത്. ജോസഫൈന്റെ മൃതദേഹം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അങ്കമാലിയിലെ വീട്ടിലെത്തിച്ചത്. എം സ്വരാജിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേതാക്കള്‍ വിലാപയാത്രയെ അനുഗമിച്ചു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.