Wednesday, May 25, 2022

Latest Posts

നടന്‍ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു

ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാർ സുബ്രഹ്മണ്യം അന്തരിച്ചു. ഇന്ന് മുംബൈയിൽ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. കുടുംബമാണ് മരണ വാർത്ത പുറത്തുവിട്ടത്.

മകൻ മരിച്ച് രണ്ട് മാസത്തിന് ശേഷമാണ് ശിവ് കുമാറിന്റെ മരണവാർത്ത എത്തുന്നത്. ബ്രെയിൻ ട്യൂമറിനെ തുടർന്നാണ് ശിവ് കുമാറിനും ഭാര്യ ദിവ്യ ജഗ്വാലയ്ക്കും ഏക മകനെ നഷ്ടമാകുന്നത്. 16 വയസാവാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു മകന്റെ മരണം.

ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ് ശിവ കുമാറിന്റെ മരണം. നിരവധി പ്രമുഖരാണ് ആദരാഞ്ജലികളുമായി എത്തിയത്. ഹൃദയം തകർക്കുന്ന വാർത്ത എന്നായിരുന്നു സംവിധായകൻ ഹൻസൽ മെഹ്ത കുറിച്ചത്. സംവിധായകൻ സുധീർ മിശ്ര, രേണുക ഷഹാനെ തുടങ്ങിയ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.