Tuesday, May 24, 2022

Latest Posts

നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി; ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ മഞ്ജു തിരിച്ചറിഞ്ഞു

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദസാമ്പിളുകള്‍ മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. അന്വേഷണ സംഘം മഞ്ജു വാര്യരുടെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് അടക്കമുള്ളവരുടെ ഓഡിയോ ക്ലിപ്പുകളാണ് അന്വേഷണ സംഘം മഞ്ജുവിനെ കേള്‍പ്പിച്ചത്. ഇവ മഞ്ജു തിരിച്ചറിഞ്ഞതായാണ് അറിയുന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാറാണ് അന്വേഷണ സംഘത്തിന് ഓഡിയോ ക്ലിപ്പുകള്‍ കൈമാറിയത്.

അതേ സമയം കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. അലുവയില്‍ കാവ്യക്ക് സൗകര്യമുള്ള ഒരിടത്ത് ഹാജരാവനാണ് നിര്‍ദേശം.പുതിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിനെയും കാവ്യക്ക് ഒപ്പമിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.