Monday, June 27, 2022

Latest Posts

‘ഞാന്‍ എത്ര ശക്തനാണെന്ന് മനസിലായില്ലെ; എനിക്ക് ഒരു വാക്ക് മാത്രമേയുള്ളൂ; കോണ്‍ഗ്രസുകാരനായി തുടരും’: കെ വി തോമസ്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി കെ വി തോമസ്. താന്‍ എത്ര ശക്തനാണെന്ന് മനസ്സിലായില്ലേയെന്ന് കെ വി തോമസ് ചോദിച്ചു. കോണ്‍ഗ്രസുകാരനായി തന്നെ തുടരും. തനിക്ക് ഒരു വാക്കേയുള്ളു രണ്ട് വാക്കില്ലെന്നും കെ വി തോമസ് പറഞ്ഞു.

മുല്ലപ്പള്ളി എന്താണ് തനിക്കെതിരെ പറഞ്ഞിരിക്കുന്നത് എന്ന് അറിയില്ല. മനസ്സ് കൊണ്ട് അച്ചടക്ക നടപടി നേരിടാന്‍ തയ്യാറായിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ തയ്യാറായിട്ടുണ്ടാകാം എന്നാല്‍ താന്‍ തയ്യാറായിട്ടില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

സിപിഎം സെമിനാറില്‍ പങ്കെടുത്ത ശേഷം കണ്ണൂരില്‍ ബര്‍ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രല്‍ പള്ളിയില്‍ ഓശാന ഞായര്‍ ദിനത്തില്‍ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു കെ വി തോമസിന്റെ പ്രതികരണം.

അതേസമയം കെ വി തോമസിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കെപിസിപി പ്രസിഡന്റ് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് കത്തയിച്ചിട്ടുണ്ട്. കെ വി തോമസിനെതിരായ നടപടി എഐസിസി തീരുമാനിക്കും. കെപിസിസി ശുപാര്‍ശ ഹൈക്കമാന്‍ഡ് അച്ചടക്ക സമിതിക്ക് വിട്ടേക്കുമെന്നാണ് സൂചന.

കെ വി തോമസിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ചത്. രാഷ്ട്രീയമായ കൊടും ചതിയാണ് കെ വി തോമസ് ചെയ്തത്. സജീവ രാഷ്ട്രീയത്തില്‍ വന്ന ശേഷം നിരവധി സുവര്‍ണ്ണാവസരങ്ങള്‍ കെ വി തോമസിന് ലഭിച്ചിട്ടുണ്ടെന്നും, ഒരു ദിവസമെങ്കിലും ഈ പാര്‍ട്ടിക്കുവേണ്ടി വിയര്‍പ്പൊഴുക്കുകയും കഷ്ടപ്പെടുകയും ചെയ്ത ചരിത്രം താങ്കള്‍ക്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസ്സിലെ ഒരു ആം ചെയര്‍ പൊളിറ്റീഷ്യന്‍ ( സുഖിമാന്‍) മാത്രമായിരുന്നു കെ വി തോമസ്. ഒരു നിമിഷം പോലും അധികാരവും പദവിയുമില്ലാതെ നില്‍ക്കാന്‍ കഴിയുകയില്ലെന്നും കെ വി തോമസ് ഒരു അധികാര രാഷ്ട്രീയക്കാരന്‍ മാത്രമാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചിരുന്നു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.