Tuesday, June 28, 2022

Latest Posts

ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്മയിൽ കോൺഗ്രസും ഉണ്ടാകുമെന്ന് സീതാറാം യെച്ചൂരി

ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്മയിൽ കോൺഗ്രസും ഉണ്ടാകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തമിഴ്നാട് മോഡൽ സഹകരണം ദേശീയ തലത്തിൽ ഉണ്ടാകും. ബിജെപിക്കെതിരായ ചേരി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയെന്ന നിലയിലാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. മതേതര ഐക്യത്തിൽ സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ഇന്ത്യയെ സംരക്ഷിക്കണമെന്നുള്ളവർ ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് മുഖ്യാതിഥിയെങ്കിലും കെ.വി.തോമസിന്റെ വാക്കുകൾക്കാണ് രാഷ്ട്രീയ കേരളം കാതോർക്കുന്നത്. കെ.വി.തോമസിന്റെ പ്രതികരണം അടിസ്ഥാനമാക്കിയാവും കോൺഗ്രസും അച്ചടക്ക നടപടിയിലടക്കം തീരുമാനം എടുക്കുക.
അതേ സമയം സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ നിലപാട് വ്യക്തമാക്കാനെന്ന് കെ വി തോമസ് പറഞ്ഞു. കോണ്‍ഗ്രസിന്റെ നടപടികളില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സെമിനാര്‍ എന്നതിലല്ല, ഒരു ദേശീയ പ്രശ്നമാണ് സെമിനാര്‍ ചര്‍ച്ച ചെയ്യുന്നത്. പ്രതിമകള്‍ നിര്‍മ്മിച്ച് വികസനം മറക്കുന്ന കാഴ്ചപ്പാടുകളില്ലാത്ത ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ടെന്നും കെ വി തോമസ് പറഞ്ഞു.

എന്നാൽ എഐസിസി നിര്‍ദേശം തള്ളി സെമിനാറില്‍ പങ്കെടുക്കുന്ന കെ വി തോമസിനെതിരെ കോണ്‍ഗ്രസിന്റെ നടപടിയും ഉണ്ടാകുമെന്നാണ് സൂചന.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.