Wed. Apr 17th, 2024

എറണാകുളം: സർക്കാർ ജീവനക്കാരെ കുട്ടു പിടിച്ച് വ്യാജ പ്രമാണമുണ്ടാക്കി സ്വകാര്യ വ്യക്തി കൈവശം വെച്ചനുഭവിക്കുന്ന 131.48 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമി തിരികെ പിടിക്കണമെന്ന് ആവശ്യപ്പെട്ടു പൊതു പ്രവർത്തകൻ ബോസ്കോ കളമശേരി നൽകിയ ഹർജി കേരള ഹൈകോടതി ഫയലിൽ സ്വീകരിച്ചു.

കേറിക്കിടക്കാടമില്ലാത്തവർക്ക് ലൈഫ് പദ്ധതിക്ക് വേണ്ടി വീട് നിർമ്മാണത്തിന് സർക്കാർ ഭൂമി അന്വേഷിച്ച് നഗരസഭ നടക്കുമ്പോൾ കളമശേരി നഗരസഭയുടെ പരിധിയിൽ സ്വകാര്യ വ്യക്തി 131.48 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമി വ്യാജപ്രമാണം ഉണ്ടാക്കി കൈവശം വെച്ച് അനുഭവിക്കുന്നു. ഈ ഭൂമി സർക്കാർ തിരികെപിടിക്കണമെന്നാവശ്യപ്പെട്ടാണ് പൊതു പ്രവർത്തകൻ ബോസ്കോ കളമശേരി ഹർജി നൽകിയത്.

ഇതേ ഭൂമിയിൽ ഉള്ള കെട്ടിടം പൊളിച്ച് നിക്കണം എന്ന് കാണിച്ച് ഹൈകോടതിയിൽ നിന്നും 2020 ൽ അനുകൂല വിധിയും ഇദ്ദേഹം നേടിയിട്ടുണ്ട്.ഏറ്റവും വലിയ ഭൂമി തട്ടിപ്പിന്റെ രേഖകളാണ് കോടതിക്ക് മുൻപിൽ ഹാജരാക്കിയിട്ടുള്ളതെന്നു ബോസ്കോ പറഞ്ഞു. കേസ് കോടതി അവധിക്ക് ശേഷം വീണ്ടും കേൾക്കും. സർക്കാരിന് വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഹാജരായി.

BEST SELLERS