Sunday, June 26, 2022

Latest Posts

18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കാം; പണം നല്‍കണം

കൊവിഡ് പ്രതിരോധവാക്‌സീനേഷനില്‍ നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍. 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് അഥവാ മൂന്നാം ഡോസ് വാക്‌സീന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഏപ്രില്‍ പത്ത് ഞായറാഴ്ച മുതല്‍ രാജ്യത്തെ എല്ലാ സ്വകാര്യ വാക്‌സീനേഷന്‍ കേന്ദ്രങ്ങള്‍ വഴിയും ആളുകള്‍ക്ക് മൂന്നാം ഡോസ് അഥവാ കരുതല്‍ ഡോസ് വാക്‌സീന്‍ സ്വീകരിക്കാം. ആദ്യ രണ്ട് ഡോസ് വാക്‌സീന്‍ പോലെ കരുതല്‍ ഡോസ് അഥവാ ബൂസ്റ്റര്‍ ഡോസ് വാക്‌സീന്‍ സൗജന്യമായിരിക്കില്ല.

സ്വകാര്യ വാക്‌സീനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സീനേഷന്‍ എന്നതിനാല്‍ പണം നല്‍കേണ്ടി വരും. രണ്ടാം ഡോസ് വാക്‌സീന്‍ എടുത്ത് ഒന്‍പത് മാസം പൂര്‍ത്തിയായ ശേഷം മാത്രമേ ബൂസ്റ്റര്‍ ഡോസ് വാക്‌സീന്‍ സ്വീകരിക്കാന്‍ അനുമതിയുള്ളൂ. അതേസമയം സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ വഴിയുള്ള ഒന്ന്, രണ്ട് ഡോസ് വാക്‌സീനേഷനും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര കൊവിഡ് പോരാളികള്‍ക്കും നല്‍കുന്ന ബൂസ്റ്റര്‍ ഡോസ് വാക്‌സീനേഷനും തുടരും.

മൂന്നാം ഡോസ് നിര്‍ബന്ധമാക്കിയ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസിനുള്ള അനുമതി ആശ്വാസമാകും. ചൈനയടക്കം വിവിധ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യണമെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ദര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.