Tuesday, September 27, 2022

Latest Posts

ഡയലോഗ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക അതിഥികളായി നഞ്ചിയമ്മയും അയിഷ സുൽത്താനയും

ഒറ്റപ്പാലത്ത് ഡയലോഗ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക അതിഥികളായി നഞ്ചിയമ്മയും യുവസംവിധായിക അയിഷ സുൽത്താനയും എത്തി.അട്ടപ്പാടി , ലക്ഷദ്വീപ് എന്നിങ്ങനെ വേറിട്ട സംസ്ക്കാരങ്ങളുടെ തുരുത്തുകളിൽ നിന്ന് എത്തിയ നഞ്ചിയമ്മയും, അയിഷ സുൽത്താനയും വേറിട്ട ശ്രദ്ധ നേടുകയും ചെയ്തു. ഫെസ്റ്റിവൽ വേദിയിൽ നഞ്ചിയമ്മയെ കണ്ടതും അവരെ തിരിച്ചറിഞ്ഞ അയിഷ സുൽത്താന സ്നേഹ സൗഹൃദത്തോടെ അടുത്ത് ചേർത്തിരുത്തി. കുറച്ചു സമയമെടുത്തെങ്കിലും നഞ്ചിയമ്മ അയിഷ സുൽത്താനയെ തിരിച്ചറിഞ്ഞു.

അട്ടപ്പാടിയെ കുറിച്ച് നഞ്ചിയമ്മയിൽ നിന്നറിയാൻ അയിഷ ഏറെ താത്പര്യം കാണിച്ചു. അട്ടപ്പാടി കാണാൻ ആഗ്രഹം പ്രകടിപ്പിച്ച അയിഷ ഇനിയൊരിക്കൽ അട്ടപ്പാടിയിൽ വരുമെന്നും ഊരിലെത്തി കാണുമെന്നും നഞ്ചിയമ്മയോട് പറഞ്ഞു. അയ്യപ്പനും കോശിയും സിനിമയിലെ തനത് ആദിവാസി പാട്ടുകളുടെ ആലാപനത്തിലൂടെ പ്രശസ്തയായ നഞ്ചിയമ്മയുടെ ആരാധികയാണ് താനെന്ന് അയിഷ പറഞ്ഞു.

ഡയലോഗിന്റെ വേദിയിലേക്ക് സംസാരിക്കാൻ കയറിയതും ഇരുവരും ഒരുമിച്ചായിരുന്നു. വേദിയിൽ അയിഷ സുൽത്താന തന്റെ ദ്വീപിന്റെ ചില യാഥാർത്ഥ്യങ്ങളെ തുറന്ന് പറഞ്ഞു. ലക്ഷദ്വീപിൽ വികസനമാണ് ലക്ഷ്യമെങ്കിൽ വേണ്ടത് ജയിലുകളല്ല, മികച്ച ആശുപത്രികളാണ്. നിലവിലുള്ള ആശുപത്രികളുടെ നിലവാരമില്ലായ്മയും അവർ പറഞ്ഞു.

ദ്വീപിലെ ആശുപത്രികളുടെ മോശം അവസ്ഥയുടെ ഇരകളാണ് തന്റെ പിതാവും, സഹോദരനുമെന്നും പ്രിയപ്പെട്ടവരെ നഷ്ടമായ വേദന ഏറെ വലുതാണെന്നും അയിഷ പറഞ്ഞു. ലക്ഷദ്വീപ് ഇന്നും സ്വാതന്ത്ര്യം കിട്ടാത്ത പ്രദേശമാണെന്നും, തന്നെയിപ്പോഴും പലരും കാണുന്നത് രാജ്യദ്രോഹി എന്ന നിലയിലാണെന്നും അയിഷ കൂട്ടിച്ചേർത്തു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.