Fri. Mar 29th, 2024

കേരളത്തില്‍ ഭരണത്തുടര്‍ച്ച നേടാനായെങ്കിലും പുതിയ സാഹചര്യത്തിലെ ചുമതലകള്‍ കാര്യക്ഷമമായി നിറവേറ്റാന്‍ പാര്‍ട്ടിയംഗങ്ങളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര നിലവാരം ഉയര്‍ത്തണമെന്ന് സിപിഎമ്മിന്റെ രാഷ്ട്രീയ സംഘടനാ റിപ്പോർട്ട്. അഴിമതി, അഹംഭാവം, ഉദ്യോഗസ്ഥപ്രവണത തുടങ്ങിയ തെറ്റായ നടപടികള്‍ക്കെതിരേ ജാഗ്രതവേണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ശബരിമലയില്‍ യുവതികളെ പ്രവേശിക്കാമെന്ന നിലപാടിനെത്തുടര്‍ന്ന് പരമ്പരാഗത വോട്ടര്‍മാരില്‍ ഒരുവിഭാഗം പാര്‍ട്ടിയില്‍നിന്നകന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ന്യൂനപക്ഷവിഭാഗങ്ങള്‍ സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ബിജെപിക്കെതിരേയുള്ള ബദലായി കാണാത്തത് തിരിച്ചടിയായി.

തുടര്‍ഭരണം പുതിയ അനുഭവത്തിനൊപ്പം കൂടുതല്‍ ഉത്തരവാദിത്വങ്ങളും നല്‍കുന്നു. പ്രതികൂലസാഹചര്യത്തിലും സാമ്പത്തികവികസനം നിലനിര്‍ത്താന്‍ സര്‍ക്കാരിനാവണം. കേരള സമൂഹത്തില്‍ ശക്തമായ വലതുപക്ഷവത്കരണം നടക്കുന്നു. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍, സ്ത്രീധനമരണങ്ങള്‍, പിന്തിരിപ്പന്‍ സാമൂഹിക ആചാരങ്ങള്‍ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേ സമയം കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിക്കു കാര്യമായി വളര്‍ച്ച നേടാനായതു കേരളത്തില്‍മാത്രമാണെന്നും സംഘടനാറിപ്പോര്‍ട്ടില്‍ വിലയിരുത്തലുണ്ട്. രാജ്യത്താകെയുള്ള അംഗത്വത്തില്‍ പകുതിയിലേറെയും കേരളത്തിലണ് .2017-ലെ പാര്‍ട്ടി കോണ്‍ഗ്രസ് കാലയളവില്‍ രാജ്യത്ത് 10,25,352 അംഗങ്ങളുണ്ടായിരുന്നു. ഇപ്പോഴത് 9,85,757 അംഗങ്ങളായി കുറഞ്ഞു.കേരളത്തില്‍ 4,63,472 പാര്‍ട്ടിയംഗങ്ങളുണ്ടായിരുന്നത് ഇപ്പോള്‍ 5,27,174 അംഗങ്ങളായി വര്‍ധിച്ചു.

പശ്ചിമബംഗാളില്‍ 2017-ല്‍ 2,08,923 അംഗങ്ങളുണ്ടായിരുന്നു. അതിപ്പോള്‍ 1,60,827 ആയി കുറഞ്ഞു. ത്രിപുരയില്‍ അംഗസംഖ്യ പകുതിയായി കുറഞ്ഞു. 2017-ല്‍ 97,990 അംഗങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ 50,612 പേരേയുള്ളൂ.ആന്ധ്രാപ്രദേശില്‍ കാല്‍ലക്ഷമുണ്ടായിരുന്ന അംഗസംഖ്യ ഇപ്പോള്‍ 23,130 ആയും കര്‍ണാടകയില്‍ 9190 ആയിരുന്നത് 8052 ആയും കുറഞ്ഞു.അതേ സമയം മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും നേരിയ വര്‍ധനയുണ്ടായി. 2017-ല്‍ 12,458 പേരായിരുന്നു മഹാരാഷ്ട്രയിലെ അംഗസംഖ്യ. ഇതിപ്പോള്‍ 12,807 ആയി കൂടി. തമിഴ്‌നാട്ടില്‍ 2017-ല്‍ 93,780 ആയിരുന്നത് ഇപ്പോള്‍ 93,982 ആയി കൂടി.
ബിഹാറില്‍ 18,590 പേരായിരുന്നത് 19,400 ആയി കൂടി. ഗുജറാത്തില്‍ 3718 ഉള്ളത് 3724 ആയി. ഹിമാചല്‍പ്രദേശില്‍ 2016 പേരുള്ളത് 2205 ആയും വര്‍ധിച്ചു.പഞ്ചാബില്‍. 2017-ല്‍ 7693 ആയിരുന്ന അംഗസംഖ്യ ഇപ്പോള്‍ 8389 ആയി കൂടി. രാജസ്ഥാനില്‍ 2017-ല്‍ 4707 ആയിരുന്നത് 5218 ആയി . ഡല്‍ഹിയില്‍ 2017-ല്‍ 2023 പേരുണ്ടായിരുന്നത് ഇപ്പോള്‍ 2213 ആയി തെലങ്കാനയില്‍ 2017-ല്‍ 35,170 അംഗങ്ങളുണ്ടായിരുന്നത് 32,177 ആയി കുറഞ്ഞു. ഉത്തര്‍പ്രദേശ് -5368, ഉത്തരാഖണ്ഡ് -1451, മധ്യപ്രദേശ് -2608, ജാര്‍ഖണ്ഡ് -5185, ഒഡിഷ -3647, ജമ്മുകശ്മീര്‍ -1660,ഛത്തീസ്ഗഢ് -1344, അസം -11,644 എന്നിങ്ങനെയാണ് അംഗ സംഖ്യ.

BEST SELLERS